Saturday, July 27, 2024
HomeIndiaപ്രസംഗം ശിൽപശാല സംഘടിപ്പിച്ചു .

പ്രസംഗം ശിൽപശാല സംഘടിപ്പിച്ചു .

മലപ്പുറം.

ആത്മവിശ്വാസത്തോടെയും ആശയസ്ഫുടതയോടെയും സദസ്സുമായി സംവദിക്കാൻ വിദ്യാർഥികളെ പ്രാപ്തമാക്കുക എന്ന ഉദ്ദേശ്യത്തോടെ
എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി ‘സ്പീക്ക് വിത്ത്‌ കോൺഫിഡൻസ്’ എന്ന തലക്കെട്ടിൽ പ്രസംഗം ശിൽപശാല സംഘടിപ്പിച്ചു. പ്രമുഖ ട്രൈനറും ‘മാർക്ക് യൂ’ ട്രെയിനിംഗ് അക്കാദമി ചീഫ് ഫാകൽറ്റിയുമായ ഡോ. ഹിഷാം ഹൈദർ സെഷൻ കൈകാര്യം ചെയ്തു. എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ തഹ്സീൻ മമ്പാട് അധ്യക്ഷത വഹിച്ച പരിപാടിയിൽ കൺവീനർ ഹംദാൻ വാഴക്കാട് സ്വാഗതവും കമ്മിറ്റിയംഗം അസ്‌ലം പടിഞ്ഞാറ്റുമുറി നന്ദിയും പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വിദ്യാർഥികൾ പങ്കെടുത്തു.
RELATED ARTICLES

Most Popular

Recent Comments