Saturday, February 14, 2026
HomeIndiaഎക്‌സൈസ് ഉദ്യോഗസ്ഥർക്ക് തേനിച്ചയുടെ കുത്തേറ്റു.

എക്‌സൈസ് ഉദ്യോഗസ്ഥർക്ക് തേനിച്ചയുടെ കുത്തേറ്റു.

ജോൺസൺ ചെറിയാൻ .

വ്യാജമദ്യ വേട്ടയ്ക്ക് ഇടയിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് തേനിച്ചയുടെ കുത്തേറ്റു. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. കരുനാഗപ്പള്ളി ആയിരം തെങ്ങു ഭാഗത്തു ചാരായം വാറ്റാൻ ഉള്ള കോട സൂക്ഷിക്കുന്നതായിയുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കിടയിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് തേനീച്ച കുത്തേറ്റത് . ഉദ്യോഗസ്ഥർ ഓടി മാറിയെങ്കിലും രക്ഷയുണ്ടായില്ല. ഗുരുതരമായി പരിക്കേറ്റ
സിവിൽ എക്‌സൈസ് ഓഫീസർമാരായ ചാൾസ്, സന്തോഷ്, പി ഒ അനിൽ കുമാർ എന്നിവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷമാണ് ഉദ്യോഗസ്ഥരെ ഡിസ്ചാർജ് ചെയ്തത്.

RELATED ARTICLES

Most Popular

Recent Comments