Thursday, February 12, 2026
HomeKeralaഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട് 3 ദിവസം ഓറഞ്ച് അലേർട്ട്.

ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട് 3 ദിവസം ഓറഞ്ച് അലേർട്ട്.

ജോൺസൺ ചെറിയാൻ .

ചെറിയ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. തെക്കൻ-മധ്യ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.

ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്.

അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ അടുത്ത ആഴ്ച ന്യൂനമർദ്ദം രൂപമെടുത്തേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. തിങ്കൾ, ചൊവ്വ, ദിവസങ്ങളിൽ ആലപ്പുഴയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച്ച ഇടുക്കിയിൽ ഓറഞ്ച് അലേർട്ടായിരിക്കും.

RELATED ARTICLES

Most Popular

Recent Comments