Monday, November 25, 2024
HomeNewsചന്ദ്രയാന്‍ 3നൊപ്പം ചന്ദ്രനില്‍ ലാന്‍ഡിങ്ങിനിറങ്ങാന്‍ ലൂണ 25.

ചന്ദ്രയാന്‍ 3നൊപ്പം ചന്ദ്രനില്‍ ലാന്‍ഡിങ്ങിനിറങ്ങാന്‍ ലൂണ 25.

ജോൺസൺ ചെറിയാൻ .

ബഹിരാകാശ ദൗത്യങ്ങളില്‍ പ്രതാപം വീണ്ടെടുക്കാന്‍ റഷ്യ. ചന്ദ്രയാന്‍ 3ന് ഒപ്പം ചന്ദ്രനില്‍ ലാന്‍ഡിങ്ങിനൊരുങ്ങുകയാണ് റഷ്യയുടെ ലൂണ 25. 1976ല്‍ ആയിരുന്നു റഷ്യയുടെ അവസാനത്തെ ചാന്ദ്രദൗത്യം. ഇതിന് ശേഷം ഇപ്പോഴാണ് വീണ്ടും ചന്ദ്രനിലേക്ക് സോഫ്റ്റ്‌ലാന്‍ഡിങ് റഷ്യ നടത്താന്‍ ഒരുങ്ങുന്നത്. വെള്ളിയാഴ്ചയാണ് ഈ ദൗത്യം കുതിച്ചുയരുന്നത്.1959ല്‍ ലൂണ 1 ദൗത്യം ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ് നടത്താന്‍ ശ്രമിച്ചെങ്കിലും ഇതു നടന്നില്ല. ഇതേവര്‍ഷം തന്നെ ലൂണ 2 ലാന്‍ഡിങ് നടത്തിയിരുന്നു. എന്നാല്‍ സോഫ്റ്റ് ലാന്‍ഡിങ്ങിന് പകരം ഇടിച്ചിറക്കുകയായിരുന്നു. ചന്ദ്രോപരിതലത്തിലെത്തുന്ന ആദ്യ മനുഷ്യ വസ്തുവാണ് ലൂണ 2. 1966ല്‍ സോവിയറ്റ് യൂണിയന്റെ ലൂണ 9 ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ് നടത്തി. പിന്നീട് ലൂണ 13 വരെ ഇത് തുടര്‍ന്നു. ഈ പാരമ്പര്യപ്പെരുമയിലാണ് ലൂണ 25 ചന്ദ്രനിലേക്ക് കുതിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments