ജോൺസൺ ചെറിയാൻ .
ഇൻഡിഗോ വിമാനത്തിലെ ദുരനുഭവം പങ്കുവച്ച് പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അമരീന്ദർ സിംഗ് രാജ. വിമാനം പറന്നുയർന്നതു മുതൽ എസി പ്രവർത്തനരഹിതമായിരുന്നു. വിയർപ്പ് തുടയ്ക്കുന്നതിനായി എയർ ഹോസ്റ്റസ് ടിഷ്യു പേപ്പർ വിതരണം ചെയ്യുന്നുണ്ടായിരുന്നുവെന്നും അമരീന്ദർ സിംഗ് രാജ എക്സ പ്ലാറ്റ്ഫോമിൽ കുറിച്ചു. ചണ്ഡീഗഡിൽ നിന്ന് ജയ്പൂരിലേക്കുള്ള 6E7261 ഇൻഡിഗോ വിമാനത്തിലാണ് സംഭവം.‘കനത്ത ചൂടിൽ 15 മിനിറ്റോളം ഞങ്ങളെ വരിയിൽ കാത്തിനിർത്തിയതിനു ശേഷമാണ് വിമാനത്തിൽ കയറ്റിയത്. അകത്തു കയറിയപ്പോഴോ എസിയില്ലതാനും. വിമാനം പറന്നുയർന്നതു മുതൽ എസി പ്രവർത്തനരഹിതമായിരുന്നു. അതിനാൽ തന്നെ യാത്രക്കാർ നല്ലരീതിയിൽ അനുഭവിക്കേണ്ടി വന്നു. വിമാനത്തിൽ യാത്ര ചെയ്ത ആരും തന്നെ ഇതു ചോദ്യം ചെയ്തില്ല’ – അമരീന്ദർ സിംഗ് പറയുന്നു.