ജോൺസൺ ചെറിയാൻ .
ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് ആളുകൾ എത്തുന്നതിനെ കുറിച്ചും, ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിലെ പുണ്യാളനായി ജനം കണക്കാക്കുന്നതിനെ കുറിച്ചുമെല്ലാം പ്രതികരിച്ച് മകൻ ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാൻ പലർക്കും സാധിച്ചിട്ടില്ലെന്നും അവർക്കെല്ലാം അദ്ദേഹത്തെ കല്ലറയിൽ ചെന്നൊന്ന് കാണാൻ ആഗ്രഹമുണ്ടാകില്ലേയെന്നും ചാണ്ടി ഉമ്മൻ ചോദിക്കുന്നു.എന്റെ പിതാവിന്റെ കല്ലറയിലേക്ക് പോകാൻ എനിക്ക് ആരുടേയും അനുവാദം ആവശ്യമില്ല. അദ്ദേഹത്തെ പിതൃതുല്യനായും സഹോദരനായുമെല്ലാം കാണുന്ന അനേകം വ്യക്തികളുണ്ട്. അവരെല്ലാം അവിടെ ചെന്ന് പ്രാർത്ഥിക്കണമെന്ന് ആഗ്രഹിച്ചാൽ എന്ത് പറയാൻ പറ്റും ? അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ പലർക്കും സാധിച്ചിട്ടില്ല. അവർക്കെല്ലാം ആഗ്രഹമുണ്ടാകില്ലേ അദ്ദേഹത്തെ കല്ലറയിൽ ചെന്നൊന്ന് കാണാൻ ? പൊതുസമൂഹം എന്ത് ചർച്ച ചെയ്യുമെന്ന് ഞാൻ എങ്ങനെ തീരുമാനിക്കും ? എന്റെ കാണപ്പെട്ട ദൈവമാണ് അദ്ദേഹം’- ചാണ്ടി ഉമ്മൻ ട്വന്റിഫോറിനോട് പറഞ്ഞു.