ഷാജി രാമപുരം .
ഡാളസ് : കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (KECF) നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യ സമ്മേളനം ഇന്ന് ഡാളസിലെ മെസ്ക്വിറ്റിലുള്ള സെന്റ്. പോൾസ് മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു.
ഇരുപത്തി ആറാമത് സംയുക്ത സുവിശേഷ കൺവെൻഷന്റെ സമാപനത്തോട് അനുബന്ധിച്ച് ഇന്ന് (ഞായർ ) വൈകിട്ട് 8 മണിക്ക് നടത്തപ്പെടുന്ന സമ്മേളനത്തിൽ ബിഷപ് ഡോ. ഉമ്മൻ ജോർജ് (കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ്), ബിഷപ് മാത്യൂസ് മാർ അപ്രേം (മലങ്കര യാക്കോബായ അങ്കമാലി ഭദ്രാസനം), മേയർ സജി ജോർജ് (സിറ്റി ഓഫ് സണ്ണി വെയിൽ), പ്രോടെം മേയർ ബിജു മാത്യു (കോപ്പൽ സിറ്റി), പാസ്റ്റർ ചിൻചിൻ ടങ്നങ് (മണിപ്പൂർ ), വിവിധ സഭകളിലെ വൈദീകർ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും.
കൺവെൻഷന്റെ സമാപന ദിവസമായ ഇന്ന് രാവിലെ 10:15 ന് ഡാളസിലെ സെന്റ്.പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് (1002 Barnes Bridge Road, Mesquite, Tx 75150) നടത്തപ്പെടുന്ന ആരാധനയിലും വിശുദ്ധ കുർബ്ബാന ശുശ്രുഷയിലും ബിഷപ് ഡോ. ഉമ്മൻ ജോർജ് മുഖ്യ കർമ്മികത്വം വഹിക്കും.
ഇന്ന് വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന കൺവെൻഷന്റെ സമാപന ദൂതിലേക്കും, മണിപ്പൂർ ഐക്യദാർഢ്യ സമ്മേളനത്തിലേക്കും ഡാളസിലെ എല്ലാ ക്രിസ്തിയ വിശ്വാസ സമൂഹത്തെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.