ജോൺസൺ ചെറിയാൻ .
പുനലൂര്‍ താലൂക്ക് ആശുപത്രിയ്‌ക്കെതിരെ രോഗികളുടെ പരാതി. കുത്തിവയ്പ്പിന് ശേഷം പലര്‍ക്കും ദേഹാസാസ്ഥ്യം അനുഭവപ്പെട്ടതാണ് പരാതിയ്ക്ക് കാരണം. മരുന്ന് മാറി കുത്തിവച്ചത് മൂന്ന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 11 പേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടാന്‍ കാരണമായെന്നാണ് പരാതി. എന്നാല്‍ മരുന്ന് മാറി കുത്തിവച്ചെന്ന ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.