ജോൺസൺ ചെറിയാൻ .
പാലക്കാട് : അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും ഇറങ്ങി ഒറ്റയാനയുടെ പരാക്രമം.നെല്ലിയാമ്പതിയില്‍ ചില്ലികൊമ്പനും അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം വാഹനം തകര്‍ത്ത ഒറ്റയാനയുമാണ് ഇറങ്ങിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രണ്ടിടങ്ങളിലും ആനകള്‍ ഇറങ്ങുന്നത്. അട്ടപ്പാടിയില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആറംഗ കുടുംബം സഞ്ചരിച്ച വാഹനം തകര്‍ത്ത അതേ ഒറ്റയാനാണ് പരിപ്പന്തറ ഊരിലും എത്തിയത്.