Tuesday, July 15, 2025
HomeKeralaമന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന വാർത്ത വസ്തുതാവിരുദ്ധം.

മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന വാർത്ത വസ്തുതാവിരുദ്ധം.

ജോൺസൺ ചെറിയാൻ .

ഗതാഗതവകുപ്പാണെങ്കിൽ മന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് പാർട്ടി തീരുമാനിച്ചുവെന്ന വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ ട്വന്റിഫോറിനോട്. അത്തരമൊരു കാര്യം പാർട്ടിയിൽ ചർച്ച ചെയ്‌തിട്ടില്ല. എൽഡിഎഫിലും പാർട്ടിക്കുള്ളിലും ചർച്ച ചെയ്‌തിട്ടില്ല.

എൽഡിഎഫിൽ കേരള കോൺഗ്രസ് ബിക്ക് അർഹമായ പരിഗണന കിട്ടുന്നുണ്ട്.നവംബറിൽ നടക്കാൻ പോകുന്ന ഒരു കാര്യത്തെക്കുറിച്ച് ഇപ്പോഴേ ചർച്ച നടത്തേണ്ട കാര്യമില്ലെന്നും കെ.ബി ഗണേഷ്കുമാർ പറഞ്ഞു.

കെ.ബി ഗണേഷ് കുമാറിന്‍റെ മന്ത്രിസഭ പ്രവേശനത്തെ സംബന്ധിച്ച് കേരള കോണ്‍ഗ്രസ് ബിയില്‍ ചര്‍ച്ച നടന്നെന്ന പേരില്‍ കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ വാര്‍ത്തപുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗണേഷ് കുമാര്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

ഗതാഗത വകുപ്പാണെങ്കില്‍ ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതൃയോഗം തീരുമാനമെടുത്തു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്.എന്നാല്‍ അത്തരം ഒരു കാര്യം പാർട്ടിയിൽ ചർച്ചക്ക് വന്നിട്ടില്ലെന്നും എൽഡിഎഫിൽ കേരള കോൺഗ്രസ് ബിക്ക് അർഹമായ പരിഗണന കിട്ടുന്നുണ്ടെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments