Wednesday, July 16, 2025
HomeKeralaനീ ഒരത്ഭുതമാണ്, ഈ പിറന്നാൾ ദിവസം നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രം ഞാൻ തരുന്നു...

നീ ഒരത്ഭുതമാണ്, ഈ പിറന്നാൾ ദിവസം നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രം ഞാൻ തരുന്നു മാളികപ്പുറം തിരക്കഥാകൃത്ത്.

ജോൺസൺ ചെറിയാൻ .

മാളികപ്പുറം എന്ന ചിത്രത്തിലൂടെ കല്ലു ആയി എത്തിയ ബാലതാരമാണ് ദേവനന്ദ. ഇന്ന് ദേവനന്ദയുടെ ജന്മദിനമാണ്. ദേവനന്ദയുടെ ജന്മദിനത്തിൽ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പങ്കുവെച്ചിരിക്കുന്ന ആശംസ പോസ്റ്റാണ് സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധേയമാകുന്നത്. ദേവനന്ദയുടെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് അഭിലാഷ് പിള്ള.തന്റെ അടുത്ത ചിത്രത്തിൽ പുതിയൊരു കഥാപാത്രമാണ് ദേവനന്ദയ്ക്കു വേണ്ടി അഭിലാഷ് കാത്തുവച്ചിരിക്കുന്നത്. ‘ഈ പിറന്നാൾ ദിവസം നിനക്ക് തരാൻ എന്റെ കയ്യിൽ ഒരു സമ്മാനമുണ്ട്. നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രം അത് ഞാൻ തരുന്നു.’’–അഭിലാഷ് പിള്ള ഫേസ്ബുക്കിൽ കുറിച്ചു.

RELATED ARTICLES

Most Popular

Recent Comments