Monday, August 11, 2025
HomeIndiaനടൻ വിവേക് ഒബ്രോയിയെ കബളിപ്പിച്ച് 1.5 കോടിയുടെ തട്ടിപ്പ്.

നടൻ വിവേക് ഒബ്രോയിയെ കബളിപ്പിച്ച് 1.5 കോടിയുടെ തട്ടിപ്പ്.

ജോൺസൺ ചെറിയാൻ.

നടൻ വിവേക് ഒബ്രോയിയെ കബിളിപ്പിച്ച് 1.5 കോടി രൂപ തട്ടിയെടുത്ത് മൂന്നംഗ സംഘം. സിനിമാ നിർമാണ കമ്പനിയിൽ നിക്ഷേപിച്ച് മികച്ച വരുമാനം സ്വന്തമാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് മൂന്നംഗ സംഘം വിവേക് ഒബ്രോയിൽ നിന്ന് പണം തട്ടിയെടുത്തത്.

ഒരു സിനിമാ നിർമാതാവുൾപ്പെടെയുള്ള വ്യക്തികളാണ് തട്ടിപ്പിന് പിന്നിൽ. സിനിമാ നിർമാണ കമ്പനിയിൽ താരത്തിന്റെ ഭാര്യയേയും പങ്കാളിയാക്കിയിരുന്നു.

പറ്റിക്കപ്പെട്ടുവെന്ന് മനസിലായതിന് പിന്നാലെ താരത്തിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് അന്ധേരി ഈസ്റ്റിലെ എംഐഡിസി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഐപിസി സെക്ഷൻ 34, 409, 419, 420 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments