Tuesday, December 16, 2025
HomeKeralaമണിപ്പൂർ ക്രിസ്ത്യൻ വംശഹത്യക്കെതിരെ ജിഐ ഓ വിന്റെ പ്രതിഷേധ സംഗമം.

മണിപ്പൂർ ക്രിസ്ത്യൻ വംശഹത്യക്കെതിരെ ജിഐ ഓ വിന്റെ പ്രതിഷേധ സംഗമം.

മലപ്പൂറം ന്യൂസ്.

മലപ്പുറം :”മണിപ്പൂർ ക്രിസ്ത്യൻ ന്യൂനപക്ഷ വംശീയ ഉന്മൂലനം അനുവദിക്കില്ല “എന്ന തലക്കെട്ടിൽ ജി ഐ ഒ മലപ്പുറം ടൗണിൽ പ്രതിഷേധ സംഗമവും റാലിയും സംഘടിപ്പിച്ചു .
പ്രതിഷേധ സംഗമം ജി ഐ ഒ കേരള സംസ്ഥാന സമിതി അംഗം അഫ്റ ശിഹാബ് ഉദ്ഘാടനം ചെയ്തു.വംശീയ കലാപങ്ങളിൽ എപ്പോഴും ഇരകളാക്കപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണ്. രാജ്യത്ത് സ്ത്രീകൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള ക്രൂരമായ നടപടികളിൽ ഇനിയും നിശബ്ദരായിരിക്കുക സാധ്യമല്ല .സംഘപരിവാർ നേതൃത്വത്തിൽ മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന ക്രൂരവും അപകടകരവുമായ സാഹചര്യത്തെ ചെറുത്തു തോൽപ്പിക്കണമെന്ന് അഫ്ര ശിഹാബ് കൂട്ടിച്ചേർത്തു
ജി ഐ ഒ മലപ്പുറം ജില്ലാ പ്രസിഡൻറ് ജന്നത്ത് ടി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗം മുബഷിറ ഹിഷാം ജി ഐ ഓ മലപ്പുറം ജില്ലാ സെക്രട്ടറി
നഹ്‌ല സാദിഖ്, നസീഹ ,ബാദിറ,ഹിമ , നസ്‌ല, ലയ്യിന തുടങ്ങിയവർ നേതൃത്വം നൽകി.
RELATED ARTICLES

Most Popular

Recent Comments