Tuesday, July 22, 2025
HomeKeralaകട്ടപ്പാടത്തെ മാന്ത്രികൻ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം എൻ.ഷംസുദ്ധീൻ എം.എൽ.എ നിർവ്വഹിച്ചു.

കട്ടപ്പാടത്തെ മാന്ത്രികൻ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം എൻ.ഷംസുദ്ധീൻ എം.എൽ.എ നിർവ്വഹിച്ചു.

ഫൈസൽ ഹുസൈൻ.

ചിത്രീകരണത്തിന് മുന്നേ തന്നെ വാർത്തകളിൽ ഇടം പിടിക്കുകയും
പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന
കട്ടപ്പാടത്തെ മാന്ത്രികൻ എന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം മണ്ണാർക്കാട് എം.എൽ.എ. എൻ.ഷംസുദ്ധീൻ  നിർവ്വഹിച്ചു. പാലക്കാട് ജില്ലയിലെ
തച്ചനാട്ടുക്കര പഞ്ചായത്തിലെ അണ്ണാൻ തൊടി എൽ.പി.സ്കൂളിലായിരുന്നു ചടങ്ങ്. തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലിം മുഖ്യാത്ഥിതിയായി.
ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന
കട്ടപ്പാടത്തെ മാന്ത്രികന്റെ
നിർമ്മാണം
സിയാൻ ഫേസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സി.ജെ.മോസസ്സ് ആണ് .
ക്ലാസ് റൂമിൽ ഇരുന്ന് അഞ്ജന ടീച്ചറുടെ പാട്ടിനൊപ്പം അൽഭുതകരമായി ബെഞ്ചിൽ കൊട്ടിയുള്ള താളം അഭിജിത്തിനെ വൈറലാക്കിയിരുന്നു.
ഇത് ഈ സിനിമയുടെ അണിയറ പ്രവർത്തകർ കാണുകയും അഭിജിത്തിനെ ഈ സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
ചെറുപ്രായത്തിലെ അഭിജിത്ത് പ്രകടിപ്പിച്ച അസാമാന്യ താളബോധം അത്ഭുതത്തോടെയാണ് സംഗീത പ്രേമികൾ നോക്കി കണ്ടത്.
വൈറൽ വീഡിയോയിൽ അഭിജിത്തിനൊപ്പം  ഉണ്ടായിരുന്ന അഞ്ചന ടീച്ചറും ഈ സിനിമയിൽ ഒരു ഗാനം ആലപിക്കുന്നുണ്ട്.
ഷോർട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ അണിയിച്ചൊരുക്കുന്ന  ഈ ചിത്രത്തിൽ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും വേഷമിടുന്നുണ്ട്.
RELATED ARTICLES

Most Popular

Recent Comments