ജ്യോതിവാസ് പറവൂർ.
മലപ്പുറം: സർക്കാരിന്റ അഞ്ച് ലക്ഷം ഹെക്റ്റർ ഭൂമി കൈവശം വെച്ച കുത്തകകൾക്ക് വേണ്ടി മൂന്നര ലക്ഷം വരുന്ന ഭൂരഹിതരെ നിരന്തരമായി സർക്കാർ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് വെൽഫെയർപാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ പറഞ്ഞു. വെൽഫെയർ പാർട്ടി മലപ്പുറത്ത് സംഘടിപ്പിച്ച ഭൂരഹിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതി കൊണ്ടുവന്ന് ഭൂപ്രശ്നം അട്ടിമറിക്കുകയും പിന്നീട് ലൈഫ് പദ്ധതിതന്നെ പരാജയപ്പെടുകയുമാണ് ഉണ്ടായത്. ഭൂമിയുമില്ല ഫ്ലാറ്റുമില്ല എന്ന അവസ്ഥയിലേക്ക് ഭൂരഹിതരെ തള്ളിവിട്ടത് സർക്കാരാണ്. ഭൂരഹിതരില്ലാത്ത കേരളം സാധ്യമാകുന്നതുവരെ വെൽഫെയർ പാർട്ടി പ്രക്ഷോഭങ്ങളുമായി രംഗത്തുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ഭൂസമര സമിതി സംസ്ഥാന കോഡിനേറ്റർ കെ കെ ഷാജഹാൻ, കൃഷ്ണൻ കുനിയിൽ, ആരിഫ് ചുണ്ടയിൽ, ഖാദർ അങ്ങാടിപ്പുറം, വാസു ചേളാരി, ഷറഫുദ്ദീൻ കോളാടി, മഹസൂബ് കാളികാവ്, സാനു പരപ്പനങ്ങാടി, മോഹൻദാസ് തിരൂര് എന്നിവർ സംസാരിച്ചു.