Monday, December 15, 2025
HomeKeralaനടിയെ ആക്രമിച്ച കേസിൽ വീണ്ടും വിചാരണ നീട്ടണമെന്ന് ആവശ്യം.

നടിയെ ആക്രമിച്ച കേസിൽ വീണ്ടും വിചാരണ നീട്ടണമെന്ന് ആവശ്യം.

ജോൺസൺ ചെറിയാൻ.

നടിയെ ആക്രമിച്ച കേസിൽ വിചാരണ കാലാവധി നീട്ടാൻ വീണ്ടും സുപ്രിംകോടതിയെ സമീപിക്കും. ആറ് മാസത്തേക്കാകും കാലാവധി നീട്ടി ചോദിക്കുക.

പ്രധാന കേസിന് പുറമെ ഗൂഡാലോചന കേസ് കൂടി വന്നതാണ് കേസ് നീണ്ടുപോകാൻ കാരണം. വിചാരണ തീർക്കാൻ സുപ്രീംകോടതി അനുവദിച്ച കാലാവധി ജൂലൈ 31ന് തീരും. നേരത്തെ രണ്ട് തവണ വിചാരണ കാലാവധി സുപ്രീംകോടതി നീട്ടി നൽകിയിരുന്നു. ഗൂഢാലോചന കേസിന്റെ വിസ്താരമടക്കം പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

ഓഗസ്റ്റ് നാലിന് കേസിന്റെ പുരോഗതി സംബന്ധിച്ച കാര്യങ്ങൾ സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

RELATED ARTICLES

Most Popular

Recent Comments