Tuesday, February 10, 2026
HomeKeralaകൈകോർത്ത് മുസ്ലിം ലീഗും .

കൈകോർത്ത് മുസ്ലിം ലീഗും .

ജോൺസൺ ചെറിയാൻ.

തൃക്കാക്കര : നഗരസഭ വൈസ് ചെയർമാനെതിരായ എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി. എ എ ഇബ്രാഹിം കുട്ടിക്കെതിരായ അവിശ്വാസ പ്രമേയം പാസാക്കിയത് മുസ്‌ലിം ലീഗിന്റെ പിന്തുണയോടെയാണ്. എൽഡിഎഫിന്റെ അവിശ്വാസ പ്രമേയത്തിന് മൂന്ന് ലീഗ് അംഗങ്ങൾ പിന്തുണ നൽകി. അവിശ്വാസത്തിന് ആകെ 23 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ഭരണകക്ഷിയായ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നു.പ്രമേയം പാസായതിന് പിന്നാലെ നഗരസഭയിലെ വൈസ് ചെയർമാന്റെ ബോർഡ് കീറി എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ ധാരണ പ്രകാരം രാജിവയ്ക്കാൻ എഎ ഇബ്രാഹിംകുട്ടിയോട് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം രാജിവെക്കാൻ തയ്യാറായില്ല.

RELATED ARTICLES

Most Popular

Recent Comments