ജോയിച്ചൻ പുതുകുളം.
കാൽഗറി: കാൽഗറി സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയ നിർമ്മാണവുമായി ബന്ധപ്പെട്ട് Summer Fun Fair 2023 ” എന്ന പേരിൽ കാർണിവൽ സംഘടിപ്പിക്കുന്നു .
ജാതി, മത വ്യത്യാസമില്ലാതെ എല്ലാവരും പങ്കെടുക്കുന്ന കാർണിവൽ ജൂലൈ 22 ശനിയാഴ്ച രാവിലെ 11 .മണി മുതൽ വൈകുന്നേരം 6 മണിവരെ Highwood Community Hall, ( address :”16 Harlow Ave , NW T2K 2G1″) ൽ വച്ച് നടത്തപ്പെടുന്നു .
“Summer Fun Fair 2023 ന്റെ ഉദ്ഘാടനം April 29നു വി. കുർബ്ബാനനന്തരം ഭദ്രാസന മെത്രാപ്പോലീത്ത
അഭിവന്ദ്യ ഡോക്ടർ തോമസ് മാർ ഈവാനിയോസ് നിർവഹിച്ചു .
കാർണിവെല്ലിനോടനുബന്ധിച്ചു പ്രധാന ആകർഷണമായ ക്രിക്കറ്റ് ടൂർണമെന്റും , വടം വലിമത്സരവും , മറ്റു കായിക വിനോദങ്ങളും , വിവിധ സ്റ്റാളുകളിൽ കേരള , നോർത്തിന്ത്യൻ, കനേഡിയൻ ഭക്ഷണങ്ങൾ ഉൾപ്പെടുന്ന ഫൂഡ് ഫെസ്റ്റിവലും ഉണ്ടായിരിക്കുന്നതാണ് . കാർണിവെല്ലിനോട് അനുബന്ധിച്ചുള്ള റാഫിൾ ടിക്കറ്റിന്റെ നറുക്കെടുപ്പും അന്നേ ദിവസം നടക്കുന്നതായിരിക്കും.
ബഹുമാനപ്പെട്ട ആൽബെർട്ട അഡ്വാൻസ്ഡ് എഡ്യൂക്കേഷൻ മിനിസ്റ്റർ രാജൻ സാഹ്‌നി മുഖ്യ അഥിതിയായിരിക്കുന്ന സമാപന സമ്മേളനത്തിൽ, രാഷ്ട്രീയ സാമുദായിക നേതാക്കന്മാർ അഭിസംബോധന ചെയ്തു സംസാരിക്കുന്നതുമായിരിക്കും .കാർണിവലിലേക്ക് ഏവരേയും സംഘാടകർ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ജിനു വര്ഗീസ് (403 390 9741) , ആനി എബ്രഹാം (403 689 2407) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ് .
കാർണിവെല്ലിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി Fr. George Varughese (Vicar), Ivan John (Treasurer), Liju Mathew (Secretary), Jinu Varghese & Annie Abraham (Coordinators-Summer Fun Fair 2023), Babu Paul (sports ), Rioj Thomas (cultural ), Anitha Lalu (Food) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു