Wednesday, August 13, 2025
HomeAmericaട്രൈസ്റ്റേറ്റ് കേരളാ ഫോറം മോൻസ് ജോസഫിനും ടോം ആദിത്യക്കും സ്വീകരണം നൽകി.

ട്രൈസ്റ്റേറ്റ് കേരളാ ഫോറം മോൻസ് ജോസഫിനും ടോം ആദിത്യക്കും സ്വീകരണം നൽകി.

സുമോദ് തോമസ് നെല്ലിക്കാല.

ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയയിലെ സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുൻ മന്ത്രിയും എം എൽ എ യുമായ മോൻസ് ജോസഫിനും യൂ കെ യിൽ നിന്നുള്ള കൗൺസിലർ ടോം ആദിത്യക്കും പമ്പ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പൊതു യോഗത്തിൽ വച്ച് സ്വീകരണം നൽകി ആദരിച്ചു.

ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ സുരേഷ് നായർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ട്രൈസ്റ്റേറ്റ് അവാർഡ് കമ്മറ്റി ചെയർമാൻ ജോർജ് ഓലിക്കൽ അതിഥികളെ സ്വാഗതം ചെയ്തു.

ഫൊക്കാന മുൻ പ്രെസിഡെ൯റ്റ് പോൾ കറുകപ്പള്ളി, ഫോമാ മുൻ പ്രെസിഡെ൯റ്റ് അനിയൻ ജോർജ് എന്നിവർ ആശംസ അർപ്പിക്കാൻ എത്തിയിരുന്നു.

ട്രൈസ്റ്റേറ്റ് കേരളാ ഫോറം വൈസ് ചെയർമാൻ വിൻസെൻറ്റ് ഇമ്മാനുവേൽ,  പമ്പ അസോസിയേഷനു വേണ്ടി അലക്സ് തോമസ്, കോട്ടയം അസോസിയേഷനു വേണ്ടി ജോബി ജോർജ്, തിരുവല്ല അസോസിയേഷനു വേണ്ടി ഫിലിപ്പോസ് ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. രാജൻ ശാമുവേൽ നന്ദി പ്രെകാശനം നടത്തി. ജയശ്രീ നായർ വിശിഷ്ട്ട അതിഥികൾക്ക് ഉപഹാരം സമ്മാനിച്ചു.

RELATED ARTICLES

Most Popular

Recent Comments