റബീ ഹുസൈൻ തങ്ങൾ.
മലപ്പുറം : കേരള മദ്രസ എജ്യുക്കേഷൻ ബോർഡ് 2022-23 അധ്യയന വർഷത്തിലെ പ്രൈമറി, സെക്കണ്ടറി മദ്രസ പൊതു പരീക്ഷകളിൽ റാങ്ക് നേടിയവർക്കുള്ള സംസ്ഥാനതല അവാർഡ് ദാനം ജൂലൈ 17 ന് രാവിലെ 09:30 ന് മക്കരപ്പറമ്പ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടക്കും.
പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. ചെയർമാനായി കുഞ്ഞി മുഹമ്മദ് മുരിങ്ങേക്കലിനെയും വൈസ് ചെയർമാൻമാരായി കെ കരീം മൗലവി, പി.കെ സലാഹുദ്ദീൻ, കെ അബ്ദുസ്സമദ് എന്നിവരെയും തെരെഞ്ഞെടുത്തു.
ജനറൽ കൺവീനറായി സി.പി കുഞ്ഞാലൻ കുട്ടി, അസി. കൺവീനർമാരായി പി.കെ അബ്ദുൽ ഗഫൂർ, പി അബ്ദു റഹീം എന്നിവരെയും തെരെഞ്ഞെടുത്തു. വിവിധ വകുപ്പ് കൺവീനർമാരായി ഷഹീർ ടി (പ്രോഗ്രാം), പി.കെ കുഞ്ഞവറ (ലൈറ്റ് & സൗണ്ട്), പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ (ഗസ്റ്റ്), നിസാർ കെ (സമ്മാനദാനം), സിനാൻ കെ (രജിസ്ട്രേഷൻ), വി.പി ബഷീർ (ഭക്ഷണം), റബീ ഹുസൈൻ തങ്ങൾ (മീഡിയ), ലത്തീഫ് കടുങ്ങൂത്ത് (ട്രാഫിക്) എന്നിവരെ തെരെഞ്ഞെടുത്തു.
സ്വാഗത സംഘം രൂപീകരണത്തിന് കേരള മദ്രസ എജ്യുക്കേഷൻ ബോർഡ് ഡയറക്ടർ സി.എച്ച് അനീസുദ്ദീൻ, സീനിയർ സെക്ഷൻ ഓഫീസർ നൗഷാദ് മേപ്പാടി എന്നിവർ നേതൃത്വം നൽകി.