Thursday, December 26, 2024
HomeKeralaകേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ട്രെന്‍ഡിനൊപ്പം ആദ്യം കെഎസ്ആർടിസിയും ‘ത്രെഡ്സില്‍’.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ട്രെന്‍ഡിനൊപ്പം ആദ്യം കെഎസ്ആർടിസിയും ‘ത്രെഡ്സില്‍’.

ജോൺസൺ ചെറിയാൻ.

യാത്രക്കാർക്കും പൊതുജനങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും ജീവനക്കാർക്കും വേണ്ടി ട്രെന്‍ഡ് അനുസരിച്ച് കെഎസ്ആർടിസിയും ഇനിമുതൽ ‘ത്രെഡ്സില്‍’. കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ രണ്ടാമതായും പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാമതായും കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ ‘ത്രെഡ്സില്‍ അക്കൗണ്ട് തുറന്നു. കെ എസ് ആർ ടി സി തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിവരം അറിയിച്ചത്.കെഎസ്ആർടിസിയുടെ മാന്യ യാത്രക്കാരും ജീവനക്കാരും പൊതുജനങ്ങളും അഭ്യുദയകാംക്ഷികളും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ആനവണ്ടിയെ സംബന്ധിക്കുന്ന വാർത്തകളെക്കുറിച്ചും മറ്റു വിവരങ്ങളെക്കുറിച്ചും പുരോഗമന പ്രവർത്തനങ്ങളെക്കുറിച്ചും അറിയുവാൻ പുതിയ അക്കൗണ്ടും ഫോളോ ചെയ്യണമെന്ന് കെഎസ്ആര്‍ടിസി ഫേസ്ബുക്കിൽ അഭ്യര്‍ത്ഥിച്ചു.

RELATED ARTICLES

Most Popular

Recent Comments