ജോൺസൺ ചെറിയാൻ.
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 43,640 രൂപയായി. ജൂലൈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇത്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. സ്വര്‍ണം ഗ്രാമിന് 5455 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 43320 രൂപയായിരുന്നു. ജൂലൈ ഒന്നിനും രണ്ടിനും 43320 രൂപയായിരുന്നു സ്വര്‍ണവില. ജൂലൈ മൂന്നിന് സ്വര്‍ണവില ഇടിഞ്ഞ് 43240 രൂപയിലെത്തി. ജൂലൈ നാലിന് വീണ്ടും സ്വര്‍ണവില 43320 രൂപയിലെത്തുകയായിരുന്നു.