Monday, December 8, 2025
HomeIndiaഓരോ ഇന്ത്യൻ ഗ്രാമത്തിൽ നിന്നും ഒരു സൈനികനെ വേണം നാവികസേനാ മേധാവി.

ഓരോ ഇന്ത്യൻ ഗ്രാമത്തിൽ നിന്നും ഒരു സൈനികനെ വേണം നാവികസേനാ മേധാവി.

ജോൺസൺ ചെറിയാൻ.

രാജ്യത്തെ എല്ലാ ഗ്രാമങ്ങളിൽ നിന്നും ഒരു സൈനികനെ ആവശ്യമാണെന്ന് നാവികസേനാ മേധാവി ആർ ഹരികുമാർ. നിലവിൽ ലഡാക്കിൽ നിന്ന് ഏഴ് പേർ മാത്രമാണ് നേവി റാങ്കിലുള്ളത്. ലഡാക്കിൽ നിന്ന് 700 പേരെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സേനയിലേക്ക് ആളുകളെ ആകർഷിക്കുന്നതിനായി ഇന്ത്യൻ നാവികസേന ലഡാക്കിൽ സംഘടിപ്പിച്ച ഔട്ട്റീച്ച് പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.“രാജ്യത്തെ എല്ലാ ഗ്രാമങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും ഓരോ നാവികരെങ്കിലും നാവികസേനയിൽ ഉണ്ടായിരിക്കണമെന്ന് ഉറപ്പാക്കുകയാണ് നാവികസേനയുടെ ലക്ഷ്യം” നാവികസേനാ മേധാവി പറഞ്ഞു. നാവികസേനയിൽ നിന്നുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനാണ് താൻ ലഡാക്കിലെത്തിയത്. ഈ മേഖലയിൽ നിന്ന് ആരും തന്നെ നാവികസേനയിൽ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനമെന്നും അഡ്മിറൽ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments