ജോൺസൺ ചെറിയാൻ.
സൗജന്യ യാത്രക്കായി ബസിൽ ബുർഖയണിഞ്ഞ് യാത്ര ചെയ്തയാൾ പിടിയിൽ. കർണാടകയിലെ ധർവാഡ് ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ബുർഖയണിഞ്ഞ് യാത്ര ചെയ്യുന്നത് പുരുഷനാണെന്ന് മനസിലാക്കിയ നാട്ടുകാർ ഇയാളെ പിടികൂടുകയായിരുന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ സ്ത്രീകൾക്ക് ബസിൽ സൗജന്യമായി യാത്ര ചെയ്യാമെന്ന നിയമം കൊണ്ടുവന്നിരുന്നു.വീരഭദ്രയ്യ മതപടി എന്നയാളാണ് കുടുങ്ങിയത്. ഒറ്റക്ക് ബസിൽ ഇരിക്കുകയായിരുന്ന ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സഹയാത്രികർ ഇയാളെ പരിശോധിക്കുകയായിരുന്നു. ഭിക്ഷയെടുക്കാനായാണ് താൻ ബുർഖ ധരിച്ചതെന്ന് ഇയാൾ പറഞ്ഞെങ്കിലും അത് നാട്ടുകാർ വിശ്വസിച്ചില്ല. ഒരു സ്ത്രീയുടെ ആധാർ കാർഡിൻ്റെ കോപ്പിയും ഇയാളുടെ പക്കലുണ്ടായിരുന്നു.