ഷാജി രാമപുരം.
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്ക് ലഭിച്ച അവസരം ടെക്‌സാസിലെ കോപ്പേല്‍ സിറ്റി പ്രോ ടേം മേയര്‍ മലയാളിയായ ബിജു മാത്യുവിന് തന്റെ ജീവിതത്തില്‍ ലഭിച്ച പ്രത്യേക ബഹുമതിയായി കരുതുന്നു എന്ന് അഭിപ്രായപ്പെട്ടു.
വാഷിംഗ്ടണിലെ ജോണ്‍ എഫ്.കെന്നഡി പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററില്‍ ജൂണ്‍ 23ന് നടന്ന യുഎസ് -ഇന്ത്യ പാര്‍ട്ണര്‍ഷിപ്പ് ഫോറം മീറ്റിംഗില്‍ ഇന്ത്യൻ പ്രധാനമന്ത്രിയുമായി അഭിമുഖം നടത്തുവാൻ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ടെക്‌സാസില്‍ നിന്നും പ്രത്യേക ക്ഷണം ലഭിച്ച ഏക ഇന്ത്യന്‍ ഉദ്യോഗസ്ഥനും മലയാളിയുമാണ് കോപ്പല്‍ സിറ്റി പ്രോ ടേം മേയര്‍ ബിജു മാത്യു.
ഇന്ത്യന്‍ വംശജരായ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍, ബിസിനസ് നേതാക്കള്‍, റിയല്‍ എസ്‌റ്റേറ്റ് ഡവല്പര്‍ന്മാര്‍, വാള്‍ സ്ട്രീറ്റ് നിക്ഷേപകര്‍, വിനോദ വ്യവസായികള്‍, യുഎസ്സിലെ മറ്റ് ഉന്നത വ്യക്തികള്‍ എന്നിവര്‍ അടങ്ങുന്ന പ്രത്യക മീറ്റിംഗിലേക്കാണ് ബിജു മാത്യുവിന് ക്ഷണം ലഭിച്ചത്.
യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ടോണി ബ്ലിൻക്കൻ , യുഎസ് ട്രേഡ് അംബാസിഡർ കാതറിൻ ടായ് , അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ ടരൻജിത്ത് സന്തു, ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ എറിക്ക് ഗർസെട്ടി എന്നീ ഉന്നതരുമായും ഈ മീറ്റിംഗിൽ സംബന്ധിച്ചതുമൂലം പരിചയപ്പെടുവാൻ ഇടയായതും ജീവിതത്തിലെ ധന്യ നിമിഷങ്ങളായി എന്നും ഓർമ്മയിൽ സൂക്ഷിക്കുമെന്ന് ബിജു മാത്യു പറഞ്ഞു.