Friday, November 29, 2024
HomeAmericaഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍.

ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍.

ജോയിച്ചന്‍ പുതുക്കുളം.

ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (AAEIO) ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂലൈ 23-ന് വെസ്റ്റ് ഷിക്കാഗോയിലുള്ള സെന്റ് ആന്‍ഡ്രൂസ് ഗോള്‍ഫ് ക്ലബില്‍ വച്ച് രാവിലെ 10-ന് തുടങ്ങുമെന്ന് സംഘടനയുടെ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അറിയിച്ചു.

അമേരിക്കയിലെ ഏറ്റവും മികച്ച ഗോള്‍ഫ് ക്ലബുകളില്‍ ഒന്നാണ് സെന്റ് ആന്‍ഡ്രൂസ് ഗോള്‍ഫ് & കണ്‍ട്രി ക്ലബ് (2241 Route 59, West Chicago, IL) ഈ ടൂര്‍ണമെന്റിന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് എ.എ.ഇ.ഐ.ഒയുടെ ബോര്‍ഡ് അംഗവും പാന്‍ ഓഷ്യാനിക് കമ്പനിയുടെ സി.ഇ.ഒയുമായ ഗുല്‍സാര്‍ സിംഗും, പ്രോബിസ് കോര്‍പറേഷന്‍ പ്രസിഡന്റ് ഡോ. പ്രമോദ് മോറായുമാണ്.

ഈ ടൂര്‍ണമെന്റ് സംഘടനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണത്തിനായാണ് നടത്തുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ GSINGH@PANOCEANICinc.com  എന്ന ഇമെയിലില്‍ ബന്ധപ്പെടാവുന്നതാണ്.

വൈകിട്ട് 5.30-ന് ഡിന്നറും കലാപരിപാടികളും തുടങ്ങുന്നതാണ്. യു.എസ് കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തിയും ഇല്ലിനോയ്‌സ് സ്റ്റേറ്റ് ട്രഷറര്‍ മൈക്കിള്‍ ഫെറിക്കസും മുഖ്യാതിഥികളായിരിക്കും. വിജയികള്‍ക്ക് ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്യും. ഇതില്‍ നിന്ന് ലഭിക്കുന്ന എല്ലാ വരുമാനവും സംഘടനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.

ഗോള്‍ഫ് കളിക്കുന്നവര്‍ക്കായി കാസ്റ്റ്, ലഞ്ച്, ഡ്രിങ്ക്‌സ്, ഡിന്നര്‍, എന്റര്‍ടൈന്‍മെന്റ്എന്നിവ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് രജിസ്‌ട്രേഷനുകള്‍ എത്തിക്കൊണ്ടിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ www.aaeiousa.orgþ-ല്‍ നിന്ന് ലഭിക്കുന്നതാണ്. പരിപാടികളില്‍ പങ്കെടുക്കാന്‍ എല്ലാ ഇന്ത്യന്‍ സുഹൃത്തുക്കളേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

RELATED ARTICLES

Most Popular

Recent Comments