Tuesday, December 3, 2024
HomeAmericaമാർത്തോമ സൗത്ത് വെസ്റ്റ് റീജിയൻ യൂത്ത് ഫെല്ലോഷിപ്പ് ഏകദിന സെമിനാർ ജൂലൈ ഒന്നിന് ഡാലസിൽ.

മാർത്തോമ സൗത്ത് വെസ്റ്റ് റീജിയൻ യൂത്ത് ഫെല്ലോഷിപ്പ് ഏകദിന സെമിനാർ ജൂലൈ ഒന്നിന് ഡാലസിൽ.

പി പി ചെറിയാൻ.

ഡാലസ്: നോർത്ത്  അമേരിക്ക-യൂറോപ്പ് ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയൻ യൂത്ത് ഫെല്ലോഷിപ്പ് ഏകദിന സമ്മേളനം ജൂലൈ ഒന്നിന് ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ഡാലസ് സെന്റ് പോൾസ്  മാർത്തോമ ചർച്ചിൽ വച്ച് നടക്കുന്നതാണെന്ന് റീജിയൻ  ഭാരവാഹികൾ അറിയിച്ചു

” ഫ്രൂട്ട് ഫുൾ ഫെയ്ത്”  എന്ന വിഷയമാണ് ഏകദിന സെമിനാറിൽ ചർച്ചക്കായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതു .കരോൾട്ടൻ മാർത്തോമാ ചർച്ച് വികാരിയും വാഗ്മിയുമായ റവ:ഷിബി എബ്രഹാം മുഖ്യ പ്രസംഗം നടത്തും ഡാളസ് ,ഹൂസ്റ്റൺ , ഒക്കലഹോമ, ഓസ്റ്റിൻ ,സാൻ അന്റോണിയ തുടങ്ങിയ മാർത്തോമാ ഇടവകകളിൽ നിന്നുള്ള യൂത്ത് ഫെല്ലോഷിപ്പ് അംഗങ്ങളും പട്ടക്കാരും ഏകദിന സമ്മേളനത്തിൽ പങ്കെടുക്കും കൂടുതൽ വിവരങ്ങൾക്ക് ആറൻ റോയൽ , ജോതം ബി  സൈമൺ(469 642 3472) എന്നിവരുമായി ബന്ധപ്പെടണമെന്ന് റീജിയൺ സെക്രട്ടറി ജസ്റ്റിൻ പാപ്പച്ചൻ അറിയിച്ചു. 

 

RELATED ARTICLES

Most Popular

Recent Comments