ജോൺസൺ ചെറിയാൻ.
ഇന്ത്യൻ വ്യവസായി ആനന്ദ് മഹീന്ദ്രയുടെ ബക്കറ്റ് ലിസ്റ്റിലേക്ക് പാലക്കാട്ടെ കൊച്ചു ഗ്രാമമായ കൊല്ലങ്കോടും. ഇന്ത്യയിൽ യാത്ര ചെയ്യാനുള്ള ബക്കറ്റ് ലിസ്റ്റ് നിറഞ്ഞു കവിയുന്നതായി രേഖപ്പെടുത്തിയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. കളേഴ്സ് ഓഫ് ഭാരത് എന്ന ട്വിറ്റർ പേജിൽ ഇന്ത്യയിലെ ഏറ്റവും മനോഹരമായ 10 ഗ്രാമങ്ങളുടെ പട്ടിക പങ്കുവെച്ചത് റീട്വീറ്റ് ചെയ്താണ് ആനന്ദ് മഹീന്ദ്ര തന്റെ ആഗ്രഹം പങ്കുവെച്ചത്. ഹിമാചൽ പ്രദേശിലെ കൽപ മുതൽ മേഘാലയയിലെ മാവ്‌ലിനോങ് വരെയുള്ള ഗ്രാമങ്ങളുടെ ചിത്രങ്ങളിലാണ് പാലക്കാടൻ ഗ്രാമം ഇടം പിടിച്ചത്. ഏകദേശം എട്ടു ലക്ഷത്തിലധികം പേർ ആ പോസ്റ്റ് ഇതുവരെ കണ്ടു കഴിഞ്ഞു.