Friday, October 18, 2024
HomeKeralaപെരുന്നാൾ വിരുന്നൊരുക്കി ഐ യു എച്ച് എസ് എസ്.

പെരുന്നാൾ വിരുന്നൊരുക്കി ഐ യു എച്ച് എസ് എസ്.

നിഹാൽ ടി . ഇ.

പറപ്പൂർ: ബലി പെരുന്നാളിന് നിറം പകരാൻ ഐ യു എച്ച് എസ് എസ് പറപ്പൂരിലെ എൻ എസ് എസ് യൂണിറ്റിന്റെ നേത്യത്വത്തിൽ വിവിധ പരിപാടികൾ നടന്നു. “ചേലോടെ മൈലാഞ്ചി ” എന്ന പേരിൽ മൈലാഞ്ചിയിടൽ മത്സരവും ഇശൽ വിരുന്നായി മാപ്പിളപ്പാട്ട് ആലാപനവുമാണ് നടന്നത്. മൈലാഞ്ചിച്ചോപ്പണിഞ്ഞ കൈകളുമായി ഇമ്പമാർന്ന ഇശലിൻ ശീലുകൾക്ക് കാതോർത്ത് വിദ്യാർത്ഥികൾ സജീവ പങ്കാളികളായി.
 വിജയി കൾക്ക് പ്രിൻസിപ്പാൾ അബ്ദുൽ റഷീദ് തറമ്മൽ സമ്മാനം വിതരണം ചെയ്തു. ചടങ്ങിൽ അബ്ദുൽ അസീസ് മാസ്റ്റർ അനു . സി ഇട്ടൂപ്പ് , കബീർ മാസ്റ്റർ, മൻസൂർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
RELATED ARTICLES

Most Popular

Recent Comments