ജോൺസൺ ചെറിയാൻ.
തോക്കുചൂണ്ടി കവർച്ചാശ്രമം നടത്തിയ കള്ളന്മാർക്ക് 100 രൂപ നഷ്ടം. മദ്യലഹരിയിൽ ബൈക്കിലെത്തി കവർച്ചാശ്രമം നടത്തിയ കള്ളന്മാർക്കാണ് സ്വന്തം പോക്കറ്റിൽ നിന്ന് നൂറുരൂപ നഷ്ടമായത്. ഡൽഹിയിലെ ഫർഷ് ബസാറിൽ നടന്ന സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.വഴിയിലൂടെ നടന്നുപോകുന്ന ദമ്പതിമാരെയാണ് ബൈക്കിലെത്തിയ സംഘം കൊള്ളയടിക്കാൻ ശ്രമിച്ചത്. എന്നാൽ, ഇവരുടെ കയ്യിൽ വെറും 20 രൂപയേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ പാവം തോന്നിയ കവർച്ചക്കാർ ദമ്പതിമാർക്ക് 100 രൂപ നൽകി മടങ്ങി.