Sunday, November 24, 2024
HomeIndia75 വയസ്സുള്ള മരങ്ങൾക്ക് സംരക്ഷണം നൽകിയാൽ ‘പെൻഷൻ’ പദ്ധതിയുമായി ഹരിയാന സർക്കാർ.

75 വയസ്സുള്ള മരങ്ങൾക്ക് സംരക്ഷണം നൽകിയാൽ ‘പെൻഷൻ’ പദ്ധതിയുമായി ഹരിയാന സർക്കാർ.

ജോൺസൺ ചെറിയാൻ.

കോഴിക്കോട് : ഡോ. എസ്.ഗണപതി എന്ന വ്യക്തിയുടേതായി  കര്‍മ്മ ന്യൂസ് അവരുടെ സാമൂഹിക മാധ്യമങ്ങള്‍ വഴി മുസ്‍ലിം സമുദായത്തിനെതിരെ മത-സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീക്ക് മമ്പാട് കേരള പോലീസ് മേധാവി അനില്‍ കാന്ത് ഐ.പി.എസ്സിന് പരാതി നല്‍കി.

പരാതിയുടെ പൂര്‍ണരൂപം –

ഡോ. എസ്.ഗണപതി എന്ന വ്യക്തിയുടേതായി  കര്‍മ്മ ന്യൂസ് അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ 2023 ജൂണ്‍ 20 ന് പോസ്റ്റ് ചെയ്തിരിക്കുന്ന മുസ്‍ലിം സമുദായത്തിനെതിരെ മത-സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള ഉള്ളടക്കത്തെ സംബന്ധിച്ചാണ് പരാതി.

വീഡിയോ ഉള്ളടക്കം :-

ഡോ.എസ് ഗണപതി : കേരളത്തില്‍ 2015 ല്‍ 76 പേര്‍ക്കും 2016 ല്‍ 72 പേര്‍ക്കും മസ്തിഷ്ക മരണം സംഭവിച്ചു. അതില്‍ ആകെ ഒരു മുസ്‍ലിം സഹോദരനാണുള്ളത്. അതായത് 24 ശതമാനമുള്ളൊരു പോപ്പുലേഷന്‍റെ ഒരാള്‍ മാത്രം ബ്രെയിന്‍ ഡെത്താകാന്‍ കാരണമെന്താണ്. ബ്രെയ്ന്‍ ഡെത്ത് ഈസ് മോസ്റ്റ്ലി സര്‍ട്ടിഫൈഡ് ഇന്‍ ഹോസ്പിറ്റല്‍സ് ഓണ്‍ഡ് ബൈ മുസ്‍ലിം ഡോക്ടേഴ്സ് ഓര്‍ മുസ്‍ലിം ബിസിനസ്മാന്‍. 148 പേര്‍ ബ്രെയിന്‍ ഡത്ത് ആയതില്‍ എന്തുകൊണ്ട് ഒരു മുസ്‍ലിം മാത്രം ഉള്ളത്. റീസണ്‍ എന്താണ്, അവര്‍ക്കാര്‍ക്കും ആക്സിഡന്‍റ് പറ്റുന്നില്ലേ, അവര്‍ക്കാര്‍ക്കും കാറും ബൈക്കും സ്കൂട്ടറും ഒന്നുമില്ലേ.

ചാനല്‍ പ്രതിനിധി : ‘’അപ്പോള്‍ ഇതിനു പിന്നില്‍ മതാടിസ്ഥാനത്തിലുള്ള ഒരു വിഭാഗംതന്നെയുണ്ടെന്നാണ് പറയുന്നത്, അതിനെക്കുറിച്ച് എന്തെങ്കിലും അറിയാമെങ്കില്‍ ഒന്ന പറയൂ?

ഡോ ഗണപതി : ‘’ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബ്രെയിന്‍ ഡത്ത് നടക്കുന്ന ഹോസ്പിറ്റല്‍സ് തെക്കുനിന്നും തുടങ്ങിയാല്‍ കിംസ് ട്രിവാണ്ട്രം, ആസ്റ്റര്‍, ലേക് ഷോര്‍, ആസ്റ്റര്‍ മിംസ്, ബേബി മെമ്മോറിയല്‍ എല്ലാത്തിന്‍റേയും പേര്‍ പെട്ടെന്ന് ഓര്‍മ്മ വരുന്നില്ല പ്രായം കുറേആയി എന്നാലും ഇതെല്ലാം ഒരു വിഭാഗത്തിന്‍റെ ആശുപത്രികളാണ്’’

ചാനല്‍ പ്രതിനിധി : അപ്പോള്‍ ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ബ്രെയിന്‍ ഡത്ത് കുറവാണ് കണക്കില് നിലവില്‍.

ഡോ ഗണപതി : കുറവാണെന്നല്ല, 148ല്‍ ഒരെണ്ണം. അതായത് ലെസ് എബൗട്ട് 0.7 പെര്‍സെന്‍റ്, 27 % പോപ്പുലേഷനാണവര്.

ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഡോ ഗണപതി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മുസ്‍ലിം സമുദായത്തിനെതിരെ സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതിനും വിവിധ മത-സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പ് വളര്‍ത്താനുള്ള ഉദ്ദേശത്തോടെയുള്ളതാണ്.

‘’ബ്രെയ്ന്‍ ഡെത്ത് ഈസ് മോസ്റ്റ്‌ലി സര്‍ട്ടിഫൈഡ് ഇന്‍ ഹോസ്പിറ്റല്‍സ് ഓണ്‍ഡ് ബൈ മുസ്‌ലിം ഡോക്‌ടേര്‍സ് ഓര്‍ മുസ്‌ലിം ബിസിനസ്മാന്‍’’ എന്നുള്ള ഡോ.എസ് ഗണപതിയുടെ പ്രസ്താവന ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന മുസ്‍ലിം സമുദായ അംഗങ്ങളായ ഡോക്ടര്‍മാരോട് മറ്റുള്ളവര്‍ക്ക് വെറുപ്പും വിദ്വേഷവും വളര്‍ത്തുക എന്നുള്ള  ബോധപൂര്‍വമായ ഉദ്ദേശത്തോടെയുമാണ്.

മുസ്‍ലിം സമുദായത്തോട് മറ്റുള്ളവര്‍ക്ക് തെറ്റിദ്ധാരണയും വെറുപ്പും വിദ്വേഷവും പടര്‍ത്തുക എന്നുള്ള ബോധപൂര്‍വമായ ശ്രമത്തിന്‍റെ ഭാഗമായാണ്  കര്‍മ്മ ന്യൂസ് അവരുടെ വെബ്സൈറ്റില്‍ ടി അഭിമുഖത്തിന്‍റെ തലക്കെട്ടായി “മുസ്ലിങ്ങൾക്ക് ബ്രയിൻ ഡത്ത് ഇല്ല, ബ്രയിൻ ഡത്ത് ആക്കി കൊല്ലുന്നത് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും” എന്ന് നല്‍കിയിരിക്കുന്നതും അത് വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളുപയോഗിച്ച് പ്രചരിപ്പിച്ചതും.

          മേൽ കാര്യത്തിൽ എനിക്ക് പരാതിയുണ്ട്. ആയതിനാൽ ഡോ.എസ് ഗണപതി (s/o കെ. സദാനന്ദന്‍, അഞ്ജലി, മരുത്തടി പി.ഒ കൊല്ലം 691003) കര്‍മ്മന്യൂസ് ചീഫ് എഡിറ്റര്‍ വിന്‍സ് മാത്യു( കര്‍മ്മ ന്യൂസ്, റോഹന്‍സ്, ചിറക്കുളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം-1), ചാനല്‍ പ്രതിനിധി എന്നിവരുടെ മേൽ പ്രവർത്തികൾ ഇന്ത്യൻ ശിക്ഷാനിയമം 153 A, 153 B, 295 A എന്നീ വകുപ്പുകൾ  പ്രകാരവും IT Act ലെ  വിവിധ വകുപ്പുകൾ പ്രകാരവും  ശിക്ഷാർഹമായതിനാൽ പ്രതിക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

RELATED ARTICLES

Most Popular

Recent Comments