Thursday, July 17, 2025
HomeNewsടൈറ്റന്‍ പൈലറ്റിന്റെ ഭാര്യ ടൈറ്റാനിക്ക് ദുരന്തത്തില്‍ മരിച്ച ദമ്പതിമാരുടെ കൊച്ചുമകൾ.

ടൈറ്റന്‍ പൈലറ്റിന്റെ ഭാര്യ ടൈറ്റാനിക്ക് ദുരന്തത്തില്‍ മരിച്ച ദമ്പതിമാരുടെ കൊച്ചുമകൾ.

ജോൺസൺ ചെറിയാൻ.

അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ സമുദ്രപേടകം ടൈറ്റൻ തകർന്നതായി സ്ഥിരീകരിച്ചു കഴിഞ്ഞു. ടൈറ്റനിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷ്യൻ ഗേറ്റ് കമ്പനിയും അറിയിച്ചു.ഇതിനിടയിലാണ് ടൈറ്റന്‍റെ പൈലറ്റും യാത്ര സംഘടിപ്പിക്കുന്ന ഓഷ്യന്‍ ഗേറ്റ് കമ്പനിയുടെ സിഇഒയുമായ സ്റ്റോക്ടണ്‍ റഷുമായി ടൈറ്റാനിക്കിലെ രണ്ടു യാത്രക്കാർക്കുള്ള ബന്ധം സംബന്ധിച്ച വാർത്ത പുറത്തെത്തുന്നത്.സമുദ്രാന്തർഭാഗത്ത് കാണാതായ ടൈറ്റൻ അന്തർവാഹിനിയുടെ പൈലറ്റ് സ്റ്റോക്ക്‌ടൺ റഷിന്റെ ഭാര്യ, ടൈറ്റാനിക് ദുരന്തത്തിൽ മുങ്ങി മരിച്ച ദമ്പതികളുടെ കൊച്ചുമകളെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

RELATED ARTICLES

Most Popular

Recent Comments