ജോൺസൺ ചെറിയാൻ.
പാലക്കാട്: ചിറ്റൂരിലെ ഒരു ഗ്രാമം മുഴുവൻ പാട്ടുകാരാണ്, 65 ലധികം വീടുകൾ നൂറോളം കലാകാരന്മാർ കൂടുതൽപേരും ഗായകർ. ആ ഗ്രാമത്തിന് നഗരസഭ ഒരു അംഗീകാരം നൽകി. പട്ടു ഗ്രാമമായി പ്രഖ്യാപിച്ചു, പേര് വാൽമുട്ടി ഗ്രാമം. തുയിലുണർത്തുപാട്ട്, പുള്ളുവൻപാട്ട്, നല്ലമ്മപ്പാട്ട് തുടങ്ങിയ നാടൻപാട്ടുകൾ മുതൽ കർണാടക സംഗീതക്കച്ചേരിയും ചലച്ചിത്രഗാനമേളയും വരെ ഇവിടെ കാണാം.65 ഓളം കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. ഇതിൽ അമ്പതോളം വീടുകളിൽ എല്ലാവരും ഗായകരാണ്. സ്‌കൂൾ കുട്ടികൾ മുതൽ പ്രായംചെന്നവർ വരെ ഇതിലുണ്ട്. നിരവധി വേദികളിൽ ഇവരുടെ നാട്ടൻപാട്ട് അരങ്ങേറി. കുടുംബശ്രീ സംസ്ഥാന കലോത്സവം ‘അരങ്ങിൽ’ നാടൻപാട്ടിൽ രണ്ടാം സ്ഥാനക്കാരായതും വാൽമുട്ടിയിലെ അയൽക്കൂട്ടക്കാരാണ്.