Sunday, November 24, 2024
HomeNewsടൈറ്റനിൽ അപകടകരമായ സുരക്ഷാ പിഴവുകളുണ്ടായിരുന്നു ഇത് ചൂണ്ടിക്കാട്ടിയ ജീവനക്കാരനെ 2018 ൽ പിരിച്ചുവിട്ടു.

ടൈറ്റനിൽ അപകടകരമായ സുരക്ഷാ പിഴവുകളുണ്ടായിരുന്നു ഇത് ചൂണ്ടിക്കാട്ടിയ ജീവനക്കാരനെ 2018 ൽ പിരിച്ചുവിട്ടു.

ജോൺസൺ ചെറിയാൻ.

കാണാതായ മുങ്ങിക്കപ്പൽ ടൈറ്റന് സുരക്ഷാ പിഴവുകളുണ്ടായിരുന്നുവെന്ന് റിപ്പോർട്ട്. ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് കാണാതായത്.

ദ ന്യൂ റിപ്പബ്ലിക്കിന് ലഭിച്ച രേഖകൾ പ്രകാരം 2018 ൽ ഓഷ്യൻ ഗേറ്റിലെ സബ്‌മേഴ്‌സിബിൾ പൈലറ്റായിരുന്ന ഡേവിഡ് ലോഷ്ഗ്രിഡ് ടൈറ്റന്റെ സുരക്ഷയെ കുറിച്ച് ആശങ്കകൾ പങ്കുവച്ചിരുന്നു. ആ സമയത്ത് മറൈൻ ഓപറേഷൻസ് ഡയറക്ടറായിരുന്നു ഡേവിഡ്. കമ്പനി പുറത്തിറക്കിയ സബ്മറൈനുകളിൽ സുരക്ഷാ പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡേവിഡ് മുങ്ങിക്കപ്പലിന് അനുമതി നൽകിയിരുന്നില്ല.

ഓഷ്യൻ ഗേറ്റ് നിർമിച്ച സബ്മറൈന് 1,300 മീറ്റർ ആഴത്തിൽ വരെയുള്ള മർദം താങ്ങാനുള്ള കഴിവേ ഉണ്ടായിരുന്നുള്ളു. എന്നാൽ 4,000 മീറ്റർ ആഴത്തിലേക്ക് സഞ്ചാരികളെ കൊണ്ടുപോകാനായിരുന്നു കമ്പനിയുടെ പദ്ധതി. ടൈറ്റന്റെ ഹൾ എന്ന ഭാഗത്ത് നടത്തിയ പരിശോധനകൾ പര്യാപ്തമല്ലെന്നായിരുന്നുവെന്നും ഡേവിഡ് ചൂണ്ടിക്കാട്ടി. ഇക്കാരണങ്ങളെല്ലാം അക്കമിട്ട് നിരത്തി ഡേവിഡ് റിപ്പോർട്ട് തയാറാക്കി.

RELATED ARTICLES

Most Popular

Recent Comments