Thursday, November 28, 2024
HomeKeralaജില്ലാ ആശുപത്രിയിൽ നിന്നും 8 മൂർഖൻ പാമ്പിനെ കൂടി കണ്ടെത്തി.

ജില്ലാ ആശുപത്രിയിൽ നിന്നും 8 മൂർഖൻ പാമ്പിനെ കൂടി കണ്ടെത്തി.

ജോൺസൺ ചെറിയാൻ.

മലപ്പുറം: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സർജിക്കൽ വാർഡിൽ നിന്നും പാമ്പിനെ കണ്ടെത്തി. വാർഡിൽ നിന്നും 8 മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. വാർഡ് താത്കാലികമായി അടച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്നും വരാന്തയില്‍ നിന്നുമായി പത്ത് മൂര്‍ഖന്‍ കുഞ്ഞുങ്ങളെയാണ് പിടിച്ചത്. ജീവനക്കാരും ജില്ലാ ട്രോമ കെയര്‍ പ്രവര്‍ത്തകരുമാണ് പാമ്പുകളെ പിടികൂടിയത്. ഇനിയും പാമ്പ് ഉണ്ടാകാനുള്ള സാധ്യതകളുമുണ്ട്. ഈ സാധ്യത കണക്കിലെടുത്ത് സര്‍ജിക്കല്‍ വാര്‍ഡ് അടച്ചത്.എട്ട് രോഗികള്‍ സര്‍ജിക്കല്‍ വാര്‍ഡില്‍ കിടത്തി ചികിത്സയില്‍ ഉണ്ടായിരുന്നു. ഇവരെ ഇവിടെ നിന്നും മെഡിക്കല്‍ വാര്‍ഡിലേക്ക് മാറ്റി.

RELATED ARTICLES

Most Popular

Recent Comments