ജോൺസൺ ചെറിയാൻ.
അട്ടപ്പാടി: പാലൂരിൽ ജനവാസമേഖലയിലെത്തിയ കുട്ടിയാനയെ ഇന്നും അമ്മയാന വന്ന് കൊണ്ടുപോയില്ല. ബൊമ്മിയാംപടിയിലെ വനംവകുപ്പിന്റെ ഔട്ട് പോസ്റ്റ് ക്യാമ്പിലാണ് കുട്ടിയാന ഇപ്പോൾ ഉളളത്. അമ്മയാനക്ക് കൊണ്ടുപോകാൻ സൗകര്യമൊരുക്കിയാണ് കുട്ടിയാനയെ നിർത്തിയിരിക്കുന്നത്. കുട്ടിയാനയെ ഇനിയും കാട്ടാനക്കൂട്ടം ഒപ്പം കൂട്ടിയില്ലെങ്കിൽ സർക്കാർ തീരുമാനിക്കുന്ന പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും.കഴിഞ്ഞ വ്യാഴാഴ്ചയാണ് പാലൂരിലെ ജനവാസമേഖലയിൽ കൂട്ടം തെറ്റി കുട്ടിയാന എത്തിചേർന്നത്. പിന്നാലെ മണിക്കൂറുകൾ കഴിഞ്ഞ് തള്ളയാന കുഞ്ഞിനെ കാടുകയറ്റി കൊണ്ടുപോയിരുന്നു. എന്നാൽ വെള്ളിയാഴ്ച കുട്ടിയാന വീണ്ടും ജനവാസമേഖലയിലെത്തി. രാവിലെ പാലൂരിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് ഒരു വയസ്സുള്ള കാട്ടാനക്കുട്ടിയെ കണ്ടത്. കൂട്ടംതെറ്റിയ കുട്ടിയാന അവശനിലയിൽ സ്വകാര്യതോട്ടത്തിലെ തോടിനരികിൽ നിൽക്കുകയായിരുന്നു.