Wednesday, December 25, 2024
HomeAmericaബ്രിട്ടണിലെ ആദ്യ ക്രിസ്ത്യൻ പെൺകുട്ടി ഏഴാം നൂറ്റാണ്ടിലെ തലയോട്ടിയിൽ നിന്ന് മുഖം പുനർനിർമിച്ച് ​ഗവേഷകർ.

ബ്രിട്ടണിലെ ആദ്യ ക്രിസ്ത്യൻ പെൺകുട്ടി ഏഴാം നൂറ്റാണ്ടിലെ തലയോട്ടിയിൽ നിന്ന് മുഖം പുനർനിർമിച്ച് ​ഗവേഷകർ.

ജോൺസൺ ചെറിയാൻ.

ബ്രിട്ടണിലെ ആദ്യത്തെ ക്രിസ്ത്യൻ പെൺകുട്ടിയുടേതെന്ന് കരുതുന്ന തലയോട്ടിയിൽ നിന്ന് മുഖം പുനർനിർമിച്ച് ഗവേഷകർ. 1400 വർഷം പഴക്കമുള്ള തലയോട്ടിയിൽ നിന്നാണ് പെൺകുട്ടിയുടെ മുഖം പുനർനിർമിച്ചത്. 2012 ൽ കേംബ്രിഡ്ജിലെ ട്രംപിഗ്ടൺ
മെഡോസിൽ നിന്നാണ് പതിനാറുകാരിയുടെ തലയോട്ടിയുടെ അവശിഷ്ടങ്ങൾ ലഭിച്ചത്.പെൺകുട്ടിയുടെ മുഖത്തിന്റെ നിറം, എല്ലുകളുടെയും പല്ലുകളുടെയും രൂപം, കണ്ണുകളുടെ വലിപ്പം തുടങ്ങിയവയെ കുറിച്ച് ഗവേഷകർ പഠനം നടത്തി വരികയാണ്. കണ്ടെടുത്ത തലയോട്ടിയ്ക്കൊപ്പം ഒരു സ്വർണ കുരിശും കൂടെയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഈ കുരിശ് അടിസ്ഥാനമാക്കിയാണ് പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ പഠനവിധേയമാക്കുന്നത്. പെൺകുട്ടി ഏഴാം വയസിൽ തെക്കൻ ജർമനിയിൽ നിന്ന് യുകെയിലേക്ക് കുടിയേറിയെന്നാണ് പഠനത്തിൽ നന്ന് മനസിലാക്കുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES

Most Popular

Recent Comments