ജോൺസൺ ചെറിയാൻ.
കേംബ്രിഡ്ജിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച പ്രതിഭ കേശവന്റെ മൃതദേഹം സ്വദേശമായ കുമരകത്ത് സംസ്‌കരിച്ചു. മെയ് 29ന് മരിച്ച പ്രതിഭയുടെ സംസ്‌കാരം ജൂലൈ 11നാണ് നടന്നത്. കൈരളി യുകെ, സ്വാസ്റ്റൺ മലയാളി കമ്മ്യൂണിറ്റി, ശ്രീനാരായണ ധർമ്മ സംഘം, കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ, കേംബ്രിഡ്ജ് കേരള കൾച്ചറൽ അസ്സോസിയേഷൻ, കുമരകം കൂട്ടായ്മ തുടങ്ങിയ സംഘടനകളുടെയും പ്രതിഭയുടെ സഹപ്രവർത്തകരുടെയും നിരന്തരമായ പരിശ്രമത്തിനൊടുവിലാണ് രണ്ടാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനായത്. കൊവിഡ് കാലത്ത് യുകെയിൽ എത്തിയ പ്രതിഭ, ഭർത്താവിനെയും പന്ത്രണ്ടും ഏഴും വയസ് പ്രായമുള്ള രണ്ട് പെൺകുട്ടികളെയും യുകെയിലേക്ക് കൊണ്ടുവരാനുള്ള തയാറെടുപ്പിലായിരുന്നു. വിസ ഇന്റർവ്യുവിന്റെ തലേദിവസമാണ് പ്രതിഭ മരണപ്പെട്ടത്. 2021 ഒക്ടോബറിൽ എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതി പ്രസവിച്ചപ്പോൾ കൈത്താങ്ങായത് പ്രതിഭയായിരുന്നതിനാൽ അതിന്റെ നന്ദി സൂചകമായി എയർ ഇന്ത്യ സൗജന്യമായാണ് പ്രതിഭയുടെ മൃതദേഹം നാട്ടിൽ എത്തിച്ചത്.