ജോൺസൺ ചെറിയാൻ.
യൂകെയിലെ ഈ വെള്ള പൂക്കൾ ആരെയും ആകർഷിക്കുന്നതാണ്. നദികളുടെയും കനാലുകളുടെയും തീരങ്ങളിലും പച്ചപ്പ് ധാരാളമുള്ള മേഖലകളിലുമൊക്കെ ഇത് കാണാനാകും. പക്ഷെ എന്താണിതിന്റെ പ്രത്യേകത എന്നല്ലേ? ഈ ചെടിയെ അങ്ങേയറ്റം സൂക്ഷിക്കണം എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സസ്യശാസ്ത്ര വിദഗ്ധർ.ഇതിന്റെ ഭംഗി കണ്ട് അരികിൽ എത്തുന്നവരെ പൊള്ളലേൽപ്പിക്കാൻ തക്കവണ്ണം അപകടകാരിയാണ് ഈ ചെടി. ജയന്റ് ഹോഗ്വീഡ് എന്നാണ് ഈ ചെടിയുടെ പേര്. യുകെയിലെ ഏറ്റവും അപകടകാരിയായ ചെടി എന്നാണ് ഈ ചെടി അറിയപ്പെടുന്നത്. ജൂൺ, ജൂലൈ മാസങ്ങളിലാണ് ഈ ചെടി വളരുന്നത്. ഇക്കാലയളവിൽ പല മേഖലകളിലും ഇവയെ കാണാനാകും.