Friday, December 12, 2025
HomeNew Yorkവേൾഡ് മലയാളി കൗൺസിൽ ന്യൂ ജേഴ്‌സി പ്രൊവിൻസ് ഒരുക്കുന്ന ഫാമിലി നൈറ്റ് ആൻഡ് യൂത്ത് പ്രോഗ്രാം...

വേൾഡ് മലയാളി കൗൺസിൽ ന്യൂ ജേഴ്‌സി പ്രൊവിൻസ് ഒരുക്കുന്ന ഫാമിലി നൈറ്റ് ആൻഡ് യൂത്ത് പ്രോഗ്രാം ജൂൺ 18 ‘നു.

ജിനീഷ് തമ്പി.

ന്യൂജേഴ്‌സി : വേൾഡ് മലയാളി കൗൺസിൽ ന്യൂ ജേഴ്‌സി പ്രൊവിൻസ്  2023 -25  പുതിയ ഭരണ സമിതി നിലവിൽ വന്നതിനു ശേഷം പ്രൊവിൻസ് സംഘടിപ്പിക്കുന്ന  ആദ്യ പ്രോഗ്രാമായ  ഫാമിലി നൈറ്റ് ആൻഡ് യൂത്ത് ഇവന്റ് പരിപാടിക്ക് ജൂൺ 18  ഞായറാഴ്ച വൈകിട്ട്‌ 4 :30 മണി മുതൽ 8 :30  മണി വരെ  ന്യൂജേഴ്‌സിയിലെ നോർത്ത് ബ്രോൺസ്വിക്  നഗരത്തിൽ സ്ഥിതി ചെയുന്ന  ഗുരു പാലസ് വേദിയൊരുങ്ങും

പുതിയ ന്യൂജേഴ്‌സി പ്രൊവിൻസ് ഭാരവാഹികളെ സദസിനു  പരിചയപ്പെടുത്തൽ,  മിഡിൽ ആൻഡ് ഹൈ സ്കൂൾ  graduates ‘നു   അനുമോദന ചടങ്ങു്, ഹൈ സ്കൂൾ കുട്ടികൾക്കായുള്ള വോളണ്ടറി സാധ്യതകളെ കേന്ദ്രീകരിച്ചുള്ള  അവലോകന ക്ലാസ്, ഡിന്നർ , fathers ഡേ ആസ്പദമാക്കിയുള്ള ഗെയിംസ് , സംഗീത നിശ എന്നിവയാണ് പ്രോഗ്രാമിന്റെ പ്രധാന ആകർഷണങ്ങൾ

പ്രോഗ്രാമിലേക്ക്  എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി WMC ന്യൂജേഴ്‌സി പ്രൊവിൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ, പ്രസിഡന്റ്  വിദ്യ കിഷോർ, സെക്രട്ടറി മിനി ചെറിയാൻ , ട്രഷറർ  ബിനോ മാത്യു,
വൈസ് ചെയർപേഴ്സൺ ഡോ ഷൈനി രാജു, വൈസ് പ്രസിഡന്റ് അജിത് പ്രഭാകർ ,  വൈസ് പ്രസിഡന്റ് സജനി മേനോൻ, വനിതാ ഫോറം പ്രസിഡന്റ് ഡോ സിന്ധു സുരേഷ് , കൾച്ചറൽ ഫോറം പ്രസിഡന്റ് ദീപ മേനോൻ , യൂത്ത് ഫോറം പ്രസിഡന്റ് ജയാ രാജീവ്, അഡ്വൈസറി ബോർഡ് ചെയർ പേഴ്സൺ ഡോ തങ്കം അരവിന്ദ് എന്നിവർ അറിയിച്ചു  .

RELATED ARTICLES

Most Popular

Recent Comments