Saturday, December 13, 2025
HomeKeralaനമുക്കിനിയും നൽകാം ജീവൻറെ തുള്ളികൾ ഏറ്റവും കൂടുതൽ രക്തദാനം നൽകിയ സംഘടനയ്ക്കുള്ള സംസ്ഥാനതല പുരസ്‌കാരം ഡിവൈഎഫ്‌ഐക്ക്.

നമുക്കിനിയും നൽകാം ജീവൻറെ തുള്ളികൾ ഏറ്റവും കൂടുതൽ രക്തദാനം നൽകിയ സംഘടനയ്ക്കുള്ള സംസ്ഥാനതല പുരസ്‌കാരം ഡിവൈഎഫ്‌ഐക്ക്.

ജോൺസൺ ചെറിയാൻ.

2022- 2023 വർഷത്തിൽ ഏറ്റവും കൂടുതൽ രക്തദാനം നൽകിയ സംഘടനയ്ക്കുള്ള സംസ്ഥാനതല പുരസ്‌കാരം ഡിവൈഎഫ്‌ഐക്ക്. ലോകരക്തദാന ദിനത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് വേണ്ടി തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ ഡിജിപി കെ.പത്മകുമാർ ഐപിഎസിൽ നിന്നും ഏറ്റുവാങ്ങി.ഡിവൈഎഫ്ഐ തന്നെയാണ് അവരുടെ ഔദ്യോഗിക പേജിലൂടെ വിവരം അറിയിച്ചത്. കൂടാതെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചു.3852 യൂണിറ്റ് രക്തമാണ് കഴിഞ്ഞ ഒരു വർഷം ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ പ്രവർത്തകർ നൽകിയത്.

RELATED ARTICLES

Most Popular

Recent Comments