Monday, May 12, 2025
HomeAmericaഅമേരിക്കയിൽ വീണ്ടും വെടിവെപ്പ് രണ്ട് പേർ കൊല്ലപ്പെട്ടു, ഒരാൾക്ക് പരുക്ക്.

അമേരിക്കയിൽ വീണ്ടും വെടിവെപ്പ് രണ്ട് പേർ കൊല്ലപ്പെട്ടു, ഒരാൾക്ക് പരുക്ക്.

ജോൺസൺ ചെറിയാൻ.

അമേരിക്കയിൽ വീണ്ടും വെടിവെപ്പ് . അമേരിക്ക കൻസാസ് സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരുക്കേറ്റു. ആക്രമണത്തിൽ ഇരയായവരിൽ പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. മാർസെൽ ടി നെൽസൺ (42), ക്രിസ്റ്റൻ ഫെയർചൈൽഡ് (42) എന്നിവരാണ് കൊല്ലപ്പെട്ടത്.

കിഴക്കൻ കൻസാസ് സിറ്റിയിലുള്ള മക്‌ഡൊണാൾഡ് റെസ്റ്റോറന്റിന് സമീപം രാത്രി 9 മണിക്കായിരുന്നു വെടിവെപ്പുണ്ടായത്. സംഭവസ്ഥലത്ത് നിന്ന് തോക്ക് കണ്ടെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇതിനിടെ സ്വീഡനിലും വെടിവയ്പുണ്ടായി. ആക്രമണത്തിൽ 15 കാരൻ കൊല്ലപ്പെടും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

RELATED ARTICLES

Most Popular

Recent Comments