ജോൺസൺ ചെറിയാൻ.
കോൺഗ്രസ്സ് പുനസംഘടന തർക്കം കോടതി കയറുന്നു. ബ്ലോക്ക് പ്രസിഡണ്ടുമാരുടെ നിയമനം ചോദ്യം ചെയ്ത് കോടതിയിൽ ഹർജി സമർപ്പിച്ചു. മാടായി ബ്ലോക്ക് ജനറൽ സെക്രട്ടറി എ വി സനിൽ കുമാറാണ് കോടതിയെ സമീപിച്ചത്. കോൺഗ്രസ് പാർട്ടിക്ക് ഒരു ഭരണഘടനയുണ്ട്. പ്രസിഡണ്ടുമാരുടെ നിയമനം പാർട്ടി ഭരണഘടനയ്ക് എതിരായാണ് നടത്തിയിരിക്കുന്നത് എന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. തളിപ്പറമ്പ് മുൻസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഖെ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തുടങ്ങിയവർക്കെതിരെയാണ് കേസ്.കോൺഗ്രസ് പുനഃസംഘടന വിവാദത്തിൽ പ്രതികരണം രേഖപ്പെടുത്തിയ കെ. മുരളീധരൻ എംപി പുനഃസംഘടനകൾ എല്ലാ കാലത്തും ഇങ്ങനെ ആയിരുന്നു എന്ന് അറിയിച്ചു. അതിന് മാറ്റമുണ്ടായത് വയലാർ രവി കെപിസിസി പ്രസിഡന്റ് ആയപ്പോഴാണ്. ഇപ്പോഴുള്ള തർക്കം കേരളത്തിൽ തന്നെ തീർക്കാവുന്നതാണ്. എല്ലാ കാര്യത്തിനും ഹൈക്കമാന്റിനെ ബുദ്ധിമുട്ടിക്കേണ്ട കാര്യമില്ല. ഗ്രൂപ്പ് തർക്കം രൂക്ഷമായാൽ 2004ലെ ഗതി 2024ലും വരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.