Saturday, June 14, 2025
HomeNewsപണം നല്‍കിയാല്‍ സര്‍ക്കാര്‍ ജോലി ഉറപ്പ് കോടികള്‍ തട്ടി.

പണം നല്‍കിയാല്‍ സര്‍ക്കാര്‍ ജോലി ഉറപ്പ് കോടികള്‍ തട്ടി.

ജോൺസൺ ചെറിയാൻ.

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ബിജെപി വനിത നേതാവ് പൊലീസ് പിടിയില്‍. അസമിലെ കർബി ആങ്ലോങ് ജില്ലയിലെ ബിജെപി കിസാൻ മോർച്ച സെക്രട്ടറി മൂൺ ഇംഗ്‌ടിപിയാണ് പിടിയിലായത്. വർഷങ്ങളായി നടന്നുവരുന്ന തട്ടിപ്പിലൂടെ പലരിൽ നിന്നായി ഒമ്പതു കോടിയിലധികം രൂപ മൂൺ തട്ടിയെടുത്തിട്ടുണ്ടെന്നാണ് ഇരകളിൽ നിന്നും ലഭിക്കുന്ന വിവരം.ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമുള്ള ചിത്രവും ഇവര്‍ തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ട്.വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു മൂണ്‍ ഇംഗ്ടിപി യുവാക്കളില്‍ നിന്നും പണം തട്ടിയത്. കര്‍ബി ആംഗ്ലോങ് ജില്ലയിലെ ബിജെപിയുടെ കിസാന്‍ മോര്‍ച്ചയുടെ സെക്രട്ടറിയായിരുന്നു മൂണ്‍ ഇംഗ്ടിപി. ഈ പദവി ഉപയോഗിച്ചും ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments