ബിനോയി സ്റ്റീഫൻ.
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍, മൂന്നാം ക്ലാസ്സിലെ മതബോധന വിദ്യാര്‍ത്ഥികളുടെ ആഘോഷമായ വിശുദ്ധ കുര്‍ബാന സ്വീകരണം മെയ് 27 ശനിയാഴ്ച 3.45 നുള്ള പ്രദക്ഷിണത്തോടെ ആരംഭിക്കുന്നു. വിശുദ്ധകര്മങ്ങൾക്കുശേഷം വിശുദ്ധ കുർബാന സ്വീകരിച്ച കുട്ടികൾക്കുള്ള സ്വീകരണവും ഉണ്ടായിരിക്കും.
ഈ വര്‍ഷം വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത് നാരമംഗലത്ത് ഷാജന്റെയും ജോസിമോളുടെയും മകനായ ക്ലെയോൺ, കൊറ്റംകൊമ്പിൽ അലന്റേയും സൗമ്യയുടെയും മകളായ അമേലിയ , കിഴക്കേപറമ്പിൽ വിജിയുടെയും ജ്യോതിയുടെയും മകനായ ജോയൽ, നെടുംതുരുത്തിൽ എബ്രാഹത്തിന്റെയും ബീനയുടെയും മകനായ ജോസഫ്, പുളിക്കപ്പറമ്പിൽ ലിജുവിന്റേയും ലിബിയുടെയും മകളായ ലോറ, ചക്കുങ്കൽ സിജോയുടെയും റ്റിമിയുടെയും മകളായ ആലിയ, പുറമടത്തിൽ അലക്സിന്റെയും സോയയുടെയും മകനായ നീൽ, താന്നിച്ചുവട്ടിൽ ലിൻസിന്റെയും മെറിന്റെയും മകനായ റാം, പറമ്പടത്ത്മലയിൽ ജോബിന്റെയും സ്വപ്നയുടെയും മകളായ ഈഷ , മുണ്ടപ്ലാക്കിൽ ലിജോയുടെയും ജെയ്‌നിന്റെയും മകനായ യൊഹാൻ, കരുനാട്ട് സിറിലിന്റെയും സുജയുടെയും മകനായ ജെയ്‌സ് എന്നിവരാണ്.
വിശുദ്ധ കുർബാനക്ക് ക്‌നാനായ കത്തോലിക്ക റീജിയണ്‍ വികാരി ജെനറാള്‍ മോണ്‍. തോമസ് മുളവനാല്‍ ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, റെവ. ഫാ. ലിജോ കൊച്ചുപറമ്പിൽ, റെവ. ഫാ. ജോനസ് ചെറുനിലത്ത്, റെവ. ഫാ. ജോർജ്‌കുട്ടി താന്നിച്ചുവട്ടിൽ, റെവ. ഫാ. റെനി കട്ടേൽ എന്നിവര്‍ കാര്‍മ്മികരായിരിക്കും.
കുട്ടികളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമായ ആഘോഷമായുള്ള വിശുദ്ധ കുര്‍ബാനസ്വീകരണത്തില്‍ പങ്കെടുത്ത്, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് അനുഗ്രഹപ്രദമാക്കണമെന്ന് കുട്ടികളുടെ മാതാ പിതാക്കൾ, അധ്യാപകരായ സി. സനീജ, ആൻസി ചേലയ്കൽ, മഞ്ജു ചകര്യംതടത്തിൽ, സാനിയ കോലടി, ക്രിസ്റ്റൽ മാലിത്തുരുത്തേൽ, ക്രിസ്റ്റീന മുത്തോലം, ക്രിസ്‌ത്യൻ ചേലയ്കൽ, നവീൻ ചകര്യംതടത്തിൽ, റെവ. ഫാ. എബ്രാഹം മുത്തോലത്ത്, ഡി. ആര്‍. ഇ. സക്കറിയ ചേലയ്കൽ എന്നിവർ അറിയിക്കുന്നു.