ജോൺസൺ ചെറിയാൻ.
അർബുദ രോഗിയായ ആരാധികയുടെ അവസാന ആഗ്രഹം നിറവേറ്റി നടൻ ഷാറൂഖ് ഖാൻ. അറുപതുകാരിയായ പശ്ചിമ ബംഗാൾ സ്വദേശിനി ശിവാനി ചക്രവര്‍ത്തി മരിക്കുന്നതിന് മുന്‍പ് ഷാരൂഖിനെ നേരില്‍ കാണണമെന്നുളള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതറിഞ്ഞ കിംഗ് ഖാൻ വിഡിയോ കോളിലൂടെയാണ് ശിവാനി ചക്രവർത്തിയുടെ മുന്നിലെത്തിയത്. ഷാരൂഖ് ഖാന്റെ കടുത്ത ആരാധികയാണ് ശിവാനി ചക്രവര്‍ത്തി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്യാൻസർ ചികിത്സയിലാണ് ഈ അറുപതുകാരി. ഷാരൂഖ് ഖാനെ നേരില്‍ കാണണമെന്നുളളതാണ് അവസാന ആഗ്രഹമെന്നും, തന്റെ അടുക്കളയില്‍ ഉണ്ടാക്കിയ ഭക്ഷണം അദ്ദേഹത്തിന് നല്‍കണമെന്നും ശിവാനി ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.