ജോൺസൺ ചെറിയാൻ.
ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണിയെ വെറുക്കാൻ ഒരാൾ ശരിയായ ചെകുത്താനായിരിക്കണമെന്ന് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. എംഎ ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ആദ്യ ഐപിഎൽ ക്വാളിഫയർ മത്സരത്തിന് മുന്നോടിയായാണ് പ്രതികരണം.“പല ക്രിക്കറ്റ് ആരാധകരെയും പോലെ ഞാനും മഹേന്ദ്ര സിംഗ് ധോണിയുടെ ആരാധകനാണ്. മഹേന്ദ്ര സിംഗ് ധോണിയെ വെറുക്കാൻ നിങ്ങൾ ശരിയായ പിശാചായിരിക്കണം.”- ഗുജറാത്ത് ടൈറ്റൻസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പാണ്ഡ്യ പറയുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായ ധോണി ഗൗരവമുള്ള ആളാണെന്ന മിഥ്യാധാരണയും പാണ്ഡ്യ തള്ളി. “മഹി ഗൗരവമുള്ളയാളാണെന്ന് പലരും കരുതുന്നുണ്ട്. ഞാൻ തമാശകൾ പറയാറുണ്ട്, ഞാൻ അദ്ദേഹത്തെ മഹേന്ദ്ര സിംഗ് ധോണിയായിട്ടല്ല കാണുന്നത്.” – പാണ്ഡ്യ തുടർന്നു.