ജോൺസൺ ചെറിയാൻ.
കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനം ചെയ്തു. നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വെച്ചായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. ഉദ്ഘാടന ചടങ്ങില്‍ കേരള ജനതയെ പ്രശംസിച്ചും ഉപരാഷ്ട്രപതി സംസാരിച്ചു.
മലയാളിയുടെ വിദ്യാഭ്യാസവും അധ്വാനശീലവും രാജ്യത്തിന് മാതൃകയാണെന്ന് ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടിന്റെ സേവനങ്ങളെയും ഉപരാഷ്ട്രപതി സ്മരിച്ചു. വിദ്യാഭ്യാസ , ആരോഗ്യ മേഖലകളില്‍ അടക്കം വലിയ നേട്ടം കൈവരിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള നിയമസഭ പാസാക്കിയ പല നിയമങ്ങളും ജനജീവിതത്തില്‍ വലിയ ചലനങ്ങളുണ്ടാക്കിയവയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടന ചടങ്ങില്‍ റഞ്ഞു. നിയമസഭാ മന്ദിരത്തിന്റെ ചരിത്രം നിയമനിര്‍മാണത്തിന്റെ കൂടിചരിത്രമാണ്. രാജ്യത്തെ പുരോഗമനപരമായ പല നിയമനിര്‍മാണത്തിനും കേരള നിയമസഭ വേദിയായിട്ടുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.