Wednesday, December 4, 2024
HomeNewsഐപിഎൽ: അവസാന നാലിൽ പുതുമുഖങ്ങളും സൂപ്പർ സ്റ്റാറുകളും; ‘അടിവാര’ത്തുനിന്ന് ബാക്ക് ബെഞ്ചേഴ്സ് ആയി മുംബൈ.

ഐപിഎൽ: അവസാന നാലിൽ പുതുമുഖങ്ങളും സൂപ്പർ സ്റ്റാറുകളും; ‘അടിവാര’ത്തുനിന്ന് ബാക്ക് ബെഞ്ചേഴ്സ് ആയി മുംബൈ.

ജോൺസൺ ചെറിയാൻ.

ഐപിഎലിലെ ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയായപ്പോൾ അവസാന നാലിലെത്തിയത് പുതുമുഖങ്ങളും സൂപ്പർ സ്റ്റാറുകളുമാണ്. കഴിഞ്ഞ വർഷം ഐപിഎലിലേക്കെത്തിയ ഗുജറാത്ത് ടൈറ്റൻസ്, ലക്നൗ സൂപ്പർ ജയൻ്റ്സ് എന്നിവർക്കൊപ്പം പഴയ പടക്കുതിരകളായ ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും അവസാന നാലിലെത്തി. ഗുജറാത്തും ചെന്നൈയും ലക്നൗവും തുടക്കം മുതൽ പ്ലേ ഓഫ് റേസിൽ മുന്നിലുണ്ടായിരുന്നെങ്കിൽ തോറ്റുതുടങ്ങിയ മുംബൈ അടിവാരത്തുനിന്ന് ബക്ക് ബെഞ്ചേഴ്സ് ആയാണ് നാലാം സ്ഥാനം ഉറപ്പിച്ചത്.ഗുജറാത്ത് ടൈറ്റൻസിൻ്റെ കരുത്ത് അവരുടെ ബൗളിംഗ് ആണ്. മുഹമ്മദ് ഷമി, മോഹിത് ശർമ, റാഷിദ് ഖാൻ, നൂർ അഹ്‌മദ് എന്നിവർക്കൊപ്പം ഹാർദിക് പാണ്ഡ്യ, ജോഷ്വ ലിറ്റിൽ, അൽസാരി ജോസഫ്, ആർ സായ് കിഷോർ തുടങ്ങി കളത്തിലും ബെഞ്ചിലും ക്വാളിറ്റിയുള്ള ബൗളർമാർ. കഴിഞ്ഞ സീസണിൽ ഗുജറാത്തിൻ്റെ കിരീടധാരണത്തിൽ നിർണായക പ്രകടനം നടത്തിയ സായ് കിഷോർ ഇത്തവണ ഒരു കളി പോലും കളിച്ചില്ലെന്നത് ടീമിൻ്റെ ബൗളിംഗ് കരുത്തിനെ തെളിയിക്കുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments