ജോൺസൺ ചെറിയാൻ.
കൊച്ചി:പൊലീസിനെ ആക്രമിച്ചെന്ന് ആരോപിച്ച് കൊച്ചിയിൽ യുവ നടനെയും എഡിറ്ററെയും അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസ് വാദം പൊളിയുന്നു. പിടിയിലായവരെ പൊലീസ് റോഡിലിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മുഖത്തടിച്ച സിഐ മൊബൈൽ എറിഞ്ഞു തകർത്തെന്നും ആരോപണമുണ്ട്.തൃശൂര്‍ സ്വദേശിയായ നടൻ സനൂപ്, പാലക്കാട് സ്വദേശിയായ എഡിറ്റർ രാഹുൽ രാജ്എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും വാഹനത്തില്‍ കയറ്റാൻ ശ്രമിക്കുന്നതിനിടെ റോഡിൽവീണ എഡിറ്റർ രാഹുൽ രാജിനെ പൊലീസ് ഉദ്യോഗസ്ഥൻ ബൂട്ടുകൊണ്ട് ചവിട്ടുന്നതാണ് ദൃശ്യങ്ങളിൽ. പിന്നാലെ മൊബൈൽ നിലത്തെറിഞ്ഞ് തകർത്തു. സ്ഥലത്ത് കൂടിനിന്നവരെ വിരട്ടിയോടിച്ചു.ദൃശ്യങ്ങളിൽ. പിന്നാലെ മൊബൈൽ നിലത്തെറിഞ്ഞ് തകർത്തു. സ്ഥലത്ത് കൂടിനിന്നവരെ വിരട്ടിയോടിച്ചു.